Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mannuthi

Thrissur

മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് ഐ​ബി​എ​മ്മു​മാ​യി കൈ​കോ​ർ​ക്കു​ന്നു

തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഗോ​ള​നി​ല​വാ​ര​ത്തി​ലു​ള്ള വ്യ​വ​സാ​യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​വും ഭാ​വി​യി​ലേ​ക്കു വ​ഴി​കാ​ട്ടു​ന്ന നൂ​ത​ന പ​രി​ശീ​ല​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് ഐ​ബി​എം ഇ​ന്നോ​വേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക്യു2​ഡി​യു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ൽ ഐ​ബി​എം ആ​ൻ​ഡ് ക്യു2​ഡി പേ​ൾ പ്രോ​ഗ്രാം ആ​രം​ഭി​ക്കും.

ഐ​ബി​എ​മ്മി​ന്‍റെ ആ​ഗോ​ള ടാ​ല​ന്‍റ് ഡി​സ്ക​വ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പ​ദ്ധ​തി​യാ​യ പേ​ൾ പ്രോ​ഗ്രാം വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സം​രം​ഭ​ക​ത്വം, ന​വോ​ഥാ​ന​ചി​ന്ത, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഡാ​റ്റ സ​യ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ ഭാ​വി​സാ​ങ്കേ​തി​ക​മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും. വ്യ​വ​സാ​യ​രം​ഗ​വു​മാ​യി നേ​രി​ട്ടു​ള്ള ബ​ന്ധം സ്ഥാ​പി​ക്കു​ന്ന മെ​ന്‍റ​റിം​ഗ്, പ്രോ​ജ​ക്ടു​ക​ൾ, ഹാ​ക്ക​ത്തോ​ണു​ക​ൾ, സ്റ്റാ​ർ​ട്ട​പ്പ് പി​ന്തു​ണ തു​ട​ങ്ങി​യ അ​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​കും.

കോ​ള​ജി​ലെ പ​ഠ​ന​ത്തെ ആ​ഗോ​ള​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഈ ​സ​ഹ​ക​ര​ണം വ​ലി​യ മു​ന്നേ​റ്റ​മാ​കു​മെ​ന്നു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജി​മ്മി ജോ​സ് പ​റ​ഞ്ഞു. ഐ​ബി​എം ആ​ൻ​ഡ് ക്യു2​ഡി പേ​ൾ പ്രോ​ഗ്രാം സ്റ്റേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​ധി​ൻ ന​വ​ദ​ത്ത്, ഡി​സ്ട്രി​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഖി​ൽ ര​ത്ന​കു​മാ​ർ, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ മി​നു തോ​മ​സ്, ഐ​ക്യു​എം​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി പി. ​ജെ​യിം​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up